തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറയിലും കാരൂര്‍ മാവൂര്‍ വില്ലേജുകളിലും ഇരുമ്പയിര് ഖാനനത്തിന് നല്കിയ അനുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെപ്പറ്റി വിജിലന്‍സ് ഡിഐജി എച്ച്.വെങ്കിടേഷ്, നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. ഇതിനുള്ള ഉത്തരവ് ആ?്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുറപ്പെടുവിച്ചു. സിബിഐയില്‍ പോലീസ് സൂപ്രണ്ടായി 2009 മുതല്‍ സേവനമനുഷ്ഠിച്ചുവന്ന എച്ച് വെങ്കിടേഷ് ഈ അടുത്താണ് വിജിലന്‍സ് വകുപ്പില്‍ ഡിഐജി ആയി നിയമിതനായത്.
ചക്കിട്ടപ്പാറയിലും കാരൂര്‍, മാവൂര്‍ വില്ലേജുകളിലും മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഇരുമ്പയിര് ഖാനനത്തിന് നല്കിയ അനുമതിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെപ്പറ്റിയാണ് വിജിലന്‍സ് അന്വേഷിക്കുക. ഇതുസംബന്ധിച്ച് വ്യവസായവകുപ്പ് നല്കിയ ശുപാര്‍ശ അംഗീകരിച്ച മുഖ്യമന്ത്രി, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരുമായി കൂടിയാലോചിച്ച ശേഷം കഴിഞ്ഞദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഖാനനത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിലെ എം.എല്‍.എ. മാരും ആവശ്യമുന്നയിച്ചിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ചക്കിട്ടപ്പാറ ഖാനനത്തിന് അനുമതി ല?ിച്ചിരുന്നു. തുടര്‍ന്ന് 2010 ല്‍ ചക്കിട്ടപ്പാറയില്‍ 406. 45 ഹെക്ടറില്‍ മുപ്പതു വര്‍ഷത്തേക്ക് ഇരുമ്പയിര് ഖാനനത്തിന് അനുമതി നല്കി. എന്നാല്‍ വനസംരക്ഷണനിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവപ്രകാരമുള്ള അനുമതി നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 2011 ജനുവരിയില്‍ ഖാനനാനുമതി രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുക്കുകയായിരുന്നു.
2010 ഏപ്രില്‍ 23നാണ് കര്‍ണാടകയിലെ എം. എസ്. പി. എല്‍ കമ്പനിക്ക് ഖാനനത്തിന് ആദ്യം അനുമതി നല്‍കിയത്. സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരമാണ് നല്‍കിയത്. 2000 കോടി മുതല്‍ മുടക്കിയുള്ള ഖാനനമാണ് കമ്പനി ഉദ്ദേശിച്ചത്. കേന്ദ്ര വനംവകുപ്പിന്റെ അന്തിമ ഖാനന ലൈസന്‍സ് ല?ിക്കുന്നതിന് മുമ്പുള്ള സര്‍വേ നടന്നുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: