കൊച്ചി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ഗുജറാത്തിലെ നര്‍മ്മദാ നദിയുടെ മധ്യത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് കാര്‍ഷിക സഹകരണവകുപ്പ് മന്ത്രി ബാബു ബുക്കരിയായുടെ നേതൃത്വത്തില്‍ ഗുജറാത്ത് സംഘം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന സംഘത്തിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. ബിജെപി വക്താവ് വി.വി.രാജേഷ്, നാഷണല്‍ കൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി, ജില്ലാ കമ്മറ്റി അംഗം ബാബു കരിയാട്, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം പി.എച്ച്.ശൈലേഷ് കുമാര്‍, എ.പി.വത്സരാജ്, എ.ഇ.സന്തോഷ്, സാജന് ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതിമ നിര്‍മ്മാണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളില്‍നിന്നും മണ്ണും കര്‍ഷകരുടെ പണിയായുധങ്ങളില്നിന്ന് ഓരോ കിലോ ഇരുമ്പും ഗുജറാത്തിലേക്ക് കൊണ്ടുപോകും. ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്ന സംഘം നാലുദിവസം സംസ്ഥാനത്ത് പര്യടനം നടത്തും. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന 182 അടി ഉയരമുള്ള പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: