തെരഞ്ഞെടുപ്പ് വിജയത്തേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ഹാട്രക് വിജയം ഉറപ്പ്, സീറ്റിന്റെ എണ്ണം പറയുന്നില്ല എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജനറല്‍ സെക്രട്ടറി അശോക് മേനോനും അനില്‍ മാധവ ധവേ എംപിയും കുറച്ചുകൂടി കൃത്യതയോടെ പറഞ്ഞു. ‘ഹാട്രിക് വിജയം ഉറപ്പ്, 130 സീറ്റില്‍ കുറഞ്ഞാല്‍ പാര്‍ട്ടിയുടെ പരാജയവും നിലവിലെ 143 ല്‍ കൂടുന്ന ഓരോസീറ്റും ഭരണത്തിനു കിട്ടുന്ന ബോണസുമായിരുക്കും.” ബോണസോടെ ഹാട്രിക് വിജയമാണ് മധ്യപ്രദേശില്‍ ബിജെപി നേടിയിരിക്കുന്നത് മികച്ച സംഘടനാ സംവിധാനത്തോടെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച ബിജെപിയും ഗ്രൂപ്പു വഴക്കില്‍ തമ്മിലടിച്ച് തകര്‍ന്ന കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തില്‍ ഏറെ നിര്‍ണായകമായത് ശിവരാജ് സിംഗ് ചൗഹാന്റെ വ്യക്തിത്വവും ഭരണനേട്ടവുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മധ്യപ്രദേശില്‍ ചൗഹാന് തന്നെയായിരുന്നു താരം എന്നു പറഞ്ഞാലും തെറ്റില്ല. എല്ലാവരേയും പൂര്‍ണമായി തൃപ്തരാക്കി ഭരിക്കാനാകില്ല. പക്ഷേ ബിജെപിയുടെ ഹാട്രിക് വിജയത്തനു തടയിടാനുള്ള ഭരണവിരുദ്ധവികാരമൊന്നും മധ്യപ്രദേശില്‍ ഉണ്ടായില്ല എന്നതുതന്നെയാണ് ചൗഹാന് ഭരണത്തിന്റെ വലിയ നേട്ടം. കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഭരണത്തില്‍ സംസ്ഥാനം നേടിയ അഭൂതപൂര്‍വമായ പുരോഗതിയും.
വികസനത്തിന്റെ എല്ലാമേഖലകളിലും വലിയ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിഞ്ഞു. അടിസ്ഥാന സൗകര്യം, പോതുഭരണം, ജനസേവനം, കൃഷി തുടങ്ങിയ മേഖലകളിലോക്കെ അഭൂതപൂര്‍വമായ പുരോഗതിയാണുണ്ടായത്. 2003 വരെ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് നെഗേറ്റെവ് ആയിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം 10 നു മുകളിലാണ്.സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങളുടെ പേരിലാണ് ജനങ്ങളോടു വോട്ടു ചോദിച്ചത്. വികസനത്തിന്റെ ഗുണഫലം അനുഭവിച്ചവരോട് പ്രചാരണത്തിനിറങ്ങാന്‍ ബിജെപി ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ആയിരങ്ങള്‍ ചൗഹാന് വീണ്ടും മുഖ്യമന്ത്രിയാകണെന്ന് പറഞ്ഞ് പ്രചരണത്തിനിറങ്ങി. ജനങ്ങള്‍ക്കു നല്കിയ സേവനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയത്തില്‍ തുറുപ്പുചീട്ടാകുക എന്നുതന്നെയായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. അതും ശരിയായിരിക്കുന്നു.
യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള തെരഞ്ഞെടുപ്പ് പത്രികയ്ക്ക് സ്വീകാര്യതയും വിശ്വാസ്യതയും നേടാനായതും ബിജെപിക്ക് ഗുണംചെയ്തു. യുവാവായ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യ പ്രചാരകനാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയപ്പോള്‍ പ്രത്യേകിച്ചും സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സ്മാര്‍ട്ട് ഫോണ്‍, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ്, അഞ്ച് ലക്ഷം യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍. ഭവന രഹിതര്‍ക്കായി 15 ലക്ഷം വീടുകള്‍. കര്‍ഷക തൊഴിലാളികള്‍ക്കായി പ്രത്യേക പ്രൊവിഡന്റ് ഫണ്ട് പദ്ധതി. പുതിയ വിള ഇന്‍ഷുറന്‍സ് നയം. വൃദ്ധര്‍ക്ക് മുന്തിയ പരിഗണനയും പ്രത്യേക അവകാശങ്ങളും നല്കല്. സഹകരണബാങ്കുകളിലെ സ്തീകളുടെ നിക്ഷേപങ്ങല്ക്ക് കൂടുതല്‍ പലിശയും വായ്പാ ഇളവും. പ്രധാന ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് മികച്ച റോഡുകള്‍. ക്ഷേത്രഭരണത്തിനായി സംസ്ഥാനതലത്തില്‍ സംവിധാനം. പാരമ്പര്യ കലാകാരന്മാരുടെ കാര്യങ്ങള്‍ക്കായി കമ്മീഷന്. കച്ചവട വികാസത്തിനായി പ്രത്യേക ബോര്‍ഡും ചമ്പല്‍, മാല്‍വ മേഖനകളുടെ വികസനത്തിനായി അതോററ്റികളും, തുടങ്ങിയ ബിജെപിയുടെ വാഗ്ദാനങ്ങളെല്ലാം ജനങ്ങള്‍ വിശ്വാസത്തിലെടുത്തു. കാരണം പറഞ്ഞതു നടപ്പാക്കിയ സര്‍ക്കാരും മുഖ്യമന്ത്രിയുമാണല്ലോ അവരുടേത്.
പ്രചാരണവേളയില്‍ കോണ്‍ഗ്രസ് ചൗഹാന്റെ ബന്ധുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് സ്വയം അപഹാസ്യരായി. ആരും വിശ്വസിച്ചില്ല. ബിജെപിയുടെ മികച്ച സംഘടനാസംവിധാനം, നരേന്ദ്ര മോദി ഉയര്‍ത്തിയ തരംഗം, ശിവരാജ് സിംഗ് ചൗഹാന്റെ സര്‍വസ്വീകാര്യത. വികസനരംഗത്തെ വന്‍കുതിപ്പ്. ബിജെപിയുടെ ഉജ്ജ്വല വിജയത്തിലേക്ക് വഴിതെളിയിച്ച പ്രധാനഘടകങ്ങള്‍ ഇവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: