മുണ്ടക്കയം: കെ.എസ്.ആര്.ടി.സി.ബസ് നിയന്ത്രണം വിട്ടു ഓട്ടോ റിക്ഷകളിലേക്കു ഇടിച്ചു കയറി. കൊല്ലം -ദിണ്ഡുക്കല് ദേശീയ പാതയില്‍ മുപ്പത്തിയഞ്ചാംമൈലില്‍ കെ.എസ്.ആര്.ടി.സി.ബസ് നിയന്ത്രണം വിട്ടു ഓട്ടോ സ്റ്റാന്‍ഡിലേക്കു ഇടിച്ചു കയറുകയായിരുന്ന.ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം.ഹൈറേഞ്ചില്‍ നിന്നും ഇറങ്ങി വന്ന ബസ് മുപ്പത്തിയഞ്ചാം മൈല്‍ ജങ്ഷനില്‍ വച്ചു നിയന്ത്രണം വിട്ടു സ്റ്റാന്‍ഡിലേക്കു ഇടിച്ചു കയറുകയായിരുന്നു.സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരുന്ന മൂന്നുഓട്ടോറിക്ഷകളെ ബസ് നിരക്കി കൊണ്ടു പോയി.സംഭവ സമയത്ത് ഓട്ടോയില്‍ ആരും ഉണ്ടായിരുന്നില്ലാത്തതിനാല്‍ വന്‍ ദുരുന്തമാണ് വഴിമാറിയത്..ഹൈറേഞ്ചിലെ വന്കൊക്കകളും വളവുകളും കടന്നു വന്ന ബസ് നിരപ്പ് റോഡിലെത്തിയതിനുശേഷമാണ് അപകടമുണ്ടായത് എന്നത് ആശ്വാസത്തിനിടയാക്കുന്നതായി യാത്രക്കാര്‍ പറഞ്ഞു.ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പറയുന്നു.ഡ്രൈവര്‍ ഉറങ്ങി പോകുന്നത് കണ്ട് യാത്രക്കാര്‍ ബഹളം വച്ചപ്പോള്‍ ഡ്രൈവര്‍ പെട്ടന്നു വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: