അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് പരാജയത്തിലേക്ക് നീങ്ങുന്നു. 398 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 247 റണ്‍സ് എന്ന നിലയിലാണ്. 21 റണ്‍സോടെ മാറ്റ്പ്രയറും 22 റണ്‍സോടെ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍.
നേരത്തെ 132ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ച ഓസ്ട്രേലിയ അതേനിലയില്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ ഒാസ്ട്രേലിയ 530 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 531 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഹാരിസ് പിടികൂടി. സ്കോര്‍ 20 റണ്‍സിലെത്തിയപ്പോള്‍ 14 റണ്‍സെടുത്ത കാര്‍ബെറിയെ സിഡിലിന്റെ പന്തില്‍ ലിയോണ്‍ കയ്യിലൊതുക്കി. ആദ്യ ഇന്നിംഗ്സില്‍ കാര്‍ബെറി അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോ റൂട്ടും കെവിന് പീറ്റേഴ്സണും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നിച്ചു.
എന്നാല്‍ സ്കോര്‍ 131 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായത് ഇംഗ്ലണ്ടിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. 53 റണ്‍സെടുത്ത കെവിന് പീറ്റേഴ്സണെ സിഡില്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ആറ് റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ സ്മിത്തിന്റെ പന്തില്‍ ജോണ്സണ് കയ്യിലൊതുക്കി. പിന്നീട് ജോ റൂട്ടും സ്റ്റോക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 171-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജോ റൂട്ടിനെ ലിയോണിന്റെ പന്തില്‍ ഹാഡിന് പിടികൂടുകയായിരുന്നു. റൂട്ട് 87 റണ്‍സെടുത്തു. പിന്നീട് സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. 28 റണ്‍സെടുത്ത സ്റ്റോക്കിനെ ഹാരിസിന്റെ പന്തില്‍ ക്ലാര്‍ക്ക് കയ്യിലൊതുക്കി.
പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ പ്രയറും ബ്രോഡും ചേര്‍ന്ന് നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. അവസാന ദിവസമായ ഇന്ന് പ്രയറും ബ്രോഡും ചേര്‍ന്ന് അത്ഭുത പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്നിംഗ്സ് പരാജയത്തില്‍ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റാന്‍ കഴിയുകയുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി പീറ്റര്‍ സിഡില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: