ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്കിയ സന്ദേശമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് കോണ്‍ഗ്രസ് ഉയര്‍ന്നുവരും. സാധാരണക്കാരുടെ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കും.
സംഘടനയെ നവീകരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി അവരുടെ വീക്ഷണം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ വീക്ഷണം നടപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ദല്‍ഹിയില്‍ ഷീല ദീക്ഷിതിന്റേത് മികച്ച ഭരണമായിരുന്നെന്നാണ് വിശ്വസിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ നിന്ന് പാഠം പഠിക്കും. ആം ആദ്മി പാര്‍ട്ടി ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയെന്നും രാഹുല്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: