ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധന ആവശ്യമാണ്. ജനവിധി അംഗീകരിക്കുന്നെന്നും.
കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് അംഗീകരിക്കുന്നുവെന്നും സോണിയ പറഞ്ഞു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു. പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാകും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉചിതസമയത്ത് പ്രഖ്യാപിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വിഷയങ്ങള്‍ക്കാണ് പരിഗണന നല്‍കുകയെന്നും സോണിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: