തലശ്ശേരി: രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിനു തകര്‍പ്പന്‍ ജയം. ബോളര്‍മാര്‍ മികച്ച പ്രകടനം നടത്തിയ മത്സരത്തില്‍ 61 റണ്‍സിനാണ് കേരളം വിജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 40 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 155 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
ഇതോടെ 196 റണ്‍സിന്റെ അനായാസ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചല്‍ പ്രദേശ് 134 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിനോബ് മനോബും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിപി ഷാഹിദുമാണ് കേരളാത്തിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
പ്രശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ കേരളം വിലപ്പെട്ട ആറു പോയന്റുകള്‍ സ്വന്തമാക്കി ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. തലശ്ശേരിയിലായിരുന്നു മത്സരം. സ്കോര്‍ : കേരളം : 214, 155 ഹിമാചല്‍പ്രദേശ് : 174, 134
പ്രതികരിക്കാൻ ഇവിടെ എഴുതുക: