ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെ പിന്തളളി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് വിജയം. 4,420 വോട്ടുകള്‍ക്കാണ് കെജ്രിവാളിന്റെ വിജയം. ഷീലാ ദീക്ഷിത്തിന്റെ പരാജയത്തോടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
അതേസമയം ദല്‍ഹിയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 36 സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുന്നു. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റു മാത്രം അകലെയാണ് ബിജെപി. ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ആംആദ്മിപാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: