തിരുവനന്തപുരം: ജയില്‍ ഡി.ജി.പിയായിരുന്ന അലക്സാണ്ടര്‍ ജേക്കബിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അലക്സാണ്ടര്‍ ജേക്കബ് അസാമാന്യ ബുദ്ധിയുള്ള വ്യക്തിയാണ്.
കോഴിക്കോട് ജയിലിലെ ഫോണ്‍ വിവാദം ടി.പി വധക്കേസിലെ വിധിയെ സ്വാധീനിക്കാനാണെന്ന പൂര്‍ണ്ണ ബോധ്യം അലക്സാണ്ടര്‍ ജേക്കബിനുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ ഫോണ്‍ വിളിക്കുന്നതിന്രെ ദൃശ്യങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടെന്ന് പിണറായി ചോദിച്ചു.
ജയില്‍ ജീവിതം കൂടുതല്‍ ദുസഹമാക്കാനുള്ളതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. ജയിലിലെ ഫോണ്‍വിളി വിവാദത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: