കോഴിക്കോട്/മലപ്പുറം: ഹൈക്കമാന്റ് തന്നെ ഇടപെട്ടിട്ടും യുഡിഎഫില്ഇപ്പോള് പ്രശ്നങ്ങള്‍ കൂടുതല്‍ മോശമായിരിക്കുകയാണെന്നും യുഡിഎഫില്‍ ഒന്നും നടക്കുന്നിലെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. യുഡിഎഫ് സംവിധാനം പ്രവര്‍ത്തിക്കാത്ത നിലയിലാണെന്നും യോഗം ചേര്‍ന്ന് പിരിയുകയല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ ധാരാളം പ്രശ്നങ്ങളുണ്ടെന്നും ഇത് പരിഹരിക്കാന്‍ എ.കെ.ആന്റണി ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാനപോരാട്ടമെന്ന് പറഞ്ഞ അദ്ദേഹം മൂന്നാം മുന്നണിയ്ക്ക് ഒരു പ്രസക്തിയുമില്ലന്ന് കൂട്ടിച്ചേര്‍ത്തു.
ജയിലിനുള്ളില്‍ നടക്കുന്ന തെറ്റായ പ്രവണതകള്‍ ഭരണകര്‍ത്താക്കള്‍ അറിയുന്നത് മാധ്യമങ്ങള്‍ വഴിയാണ്. ഇക്കാര്യങ്ങളില്‍ ഭരണകര്‍ത്താക്കള്‍ക്ക് കൃത്യത വേണമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം അദ്ദേഹം കോഴിക്കോട് പറഞ്ഞു.
രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വളച്ചൊടിച്ചാണ് നല്‍കിയതെന്നും മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
എന്നാല്‍ മലപ്പുറത്തു ചേര്‍ന്ന ലീഗ് മന്ത്രിമാരുടെ യോഗത്തിനു ശേഷം സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ പറയാതെ പറയാനാണ് മന്ത്രിമാര്‍ ശ്രദ്ധിച്ചത്.
ആഭ്യന്തരവകുപ്പില്‍ പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ അത് മുന്നണിയില്‍ ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി.എ മജീദും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലീഗ് പാര്‍ലമെന്ററി പാര്‍ട്ടിയോഗവും സെക്രട്ടറിയേറ്റ് യോഗവും ഉടന്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ലോകസഭാ തെരഞ്ഞടുപ്പ് ഉള്‍പ്പെടെയുള്ള സമകാലികസംഭവങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തെന്നും നേതാക്കള്‍ അറിയിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ലീഗ് മന്ത്രിമാരുടെ യോഗം ഇന്നലെ മലപ്പുറത്ത് ചേര്‍ന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എം.കെ മുനീര്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: