കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി, കോഴിമുട്ട എന്നിവയുടെ വില കുതിക്കുന്നു. വ്രതമാസമായ മണ്ഡലകാലമായിട്ടും വില താഴാതെ ഉയരുന്ന പ്രവണത കേരളത്തില്‍ അപൂര്‍വ്വമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോഴിക്കോട്ട് ഒരു കിലോ ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില ഇപ്പോള്‍ 140 മുതല്‍ 150 രൂപയാണ്. ലഗോണിന് 130-140 രൂപ. കോഴിമുട്ടയുടെ ചില്ലറ വില ഒന്നിന് നാല് രൂപ. മലപ്പുറം, പാലക്കാട് ജില്ലകളിലൊഴികെ കോഴിയിറച്ചിക്ക് പൊതുവെ ഇതേ വില നിലവാരമാണ്. തമിഴ് നാട്ടില്‍ നിന്നുള്ള ദൂരം കുറവായതിനാല്‍ ഈ ജില്ലകളില്‍ ചിലയിടങ്ങളില്‍ പത്ത് മുതല്‍ ഇരുപത് രൂപയുടെ കുറവുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ സീസണല്‍ കോഴിയിറച്ചിയുടെ വില കിലോക്ക് 90 രൂപയില്‍ താഴെയായിരുന്നു. ഇത്തവണ,നവംബര്‍ മാസം പകുതിവരെ വില 100-110 എന്ന നിലയിലായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിയുംമുമ്പേ വിലയില്‍ 20-30 രൂപയുടെ വര്‍ദ്ധനയുണ്ടായി. കോഴിമുട്ടയുടെ വില നേരത്തെ ഒന്നിന് 2.50 രൂപയായിരുന്നു. ഡിസംബര്‍ അവസാനത്തോടെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ഇനിയും ഉയരുമെന്നാണ് സൂചന. കോഴിയിറച്ചിയുടെ വില കിലോക്ക് ഇരുന്നൂറും മുട്ടക്ക് ഒന്നിന് അഞ്ച് രൂപയും വരെ ആയാലും അതിശയിക്കാനിലെന്ന് വിപണി നീരീക്ഷകര്‍ ചൂണ്ടാക്കാണിക്കുന്നു. ക്രിസ്ംസ് ആഘോഷവും ഈ സമയമാണ്.
തമിഴ് നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴിയും മുട്ടയും കൊണ്ട് വരുന്നത്. ഇവിടെ വിലയില്‍ കാര്യമായ വിത്യാസം ഉണ്ടായിട്ടില്ല. ഏതാണ്ട് ഒരുവര്‍ഷമായി ഇവിടെ കോഴിയിറച്ചിക്ക് വില കിലോക്ക് 50-60 രൂപയാണ്. കേരളത്തിലേക്ക് ഇറച്ചി കൊണ്ട് വരുന്ന ഏജന്‍സികളാണ് വിലക്കയറ്റത്തിന് കാരണമെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. എന്നാല്‍ ഏജന്‍സികളുടെ വാദം തിരിച്ചാണ്. വില നിയന്ത്രണ കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: