കൊച്ചി: ടൂറുസം മേഖലയുമായി ബന്ധപ്പെട്ട് ബാലാവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കൊച്ചി നഗരസഭ തയാറാണെന്ന് മേയര്‍ ടോണി ചമ്മിണി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച ടൂറിസവും ബാലാവകാശവും ശില്പകാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് മുന്‍കൈ എടുക്കണമെന്ന് മേയര്‍ നിര്‍ദേശിച്ചു. ശൈശവത്തില്‍ തന്നെ ജോലി ചെയ്ത് കുട്ടികള്‍ തന്നെ കുടുംബം പുലര്‍ത്തേണ്ട സ്ഥിതി രാജ്യത്ത് പലയിടത്തും നിലനില്കുന്നുണ്ട്. ഈ അവസ്ഥ പൂര്‍ണമായും മാറേണ്ടതുണ്ട്. ഇതിനായി ബാലാവകാശ സംരക്ഷണ കമ്മീഷന് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: