പറവൂര്‍: വീട് നിര്‍മ്മാണത്തിന് ആദ്യഗഡുവായി കിട്ടിയ 17,500 രൂപ സ്ത്രീയുടെ ബാഗില്‍ നിന്ന് ബസ്യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. വള്ളുവള്ളി ചുങ്കത്ത് തലേക്കാട് രമ സുഭീഷിന്റെ പണമാണ് നഷ്ടമായത്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഭവന നിര്‍മാണത്തിന് നല്കിയ ചെക്ക് ചെറിയപ്പിള്ളിയിലെ ബാങ്കില്‍ മാറി വീട്ടിലേക്ക് പോകുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്. വള്ളുവള്ളി കൊച്ചാല്‍ സ്റ്റോപ്പില്‍ ഇറങ്ങിയ സ്ത്രീ തൊട്ടടുത്തുള്ള സഹകരണ ബാങ്കില്‍ അടയ്ക്കുന്നതിനായി ബാഗില്‍ പണം നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. കുടുംബശ്രീയുടെ 1,100 രൂപയും ബാങ്കില്‍ അടയ്ക്കാനായി ബാഗില്‍ വച്ചിരുന്നതുകയും കാണാനില്ലെന്ന് പറവൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: