തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പരിഹസിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ബ്ലോഗ്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നവീനവേതാളമെന്നാണ് പരിഹസിച്ചിരിക്കുന്നത്. രാജാവിനെയും കൂടെയുളളവരെയും ചതിക്കുന്ന വേതാളമായാണ് തിരുവഞ്ചൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഭോജരാജനും നവീന വേതാളവുമെന്ന തലക്കെട്ടിലുള്ള ചെറുകഥയുടെ രൂപത്തിലാണ് പി സിയുടെ പരിഹാസം. ടി. പിയുടെ വധക്കേസു പ്രതികളുടെ ഫെയ്സ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ബ്ലോഗ്.
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ആഭ്യന്തരമന്ത്രി ഒത്തുകളിക്കുകയാണെന്നാണ് പരാമര്‍ശം. ഒത്തുതീര്‍പ്പിന്റെയും അഡ്ജസ്റ്റ്മെന്റ് രാജ നീതിയുടേയും ഉടമയാണ് നവീന വേതാളമെന്നും ജോര്‍ജ് ബ്ലോഗില്‍ സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കഥയിലെ ഭോജരാജാവ്.
സര്‍പ്പ സുന്ദരിയായി സരിതയും കഥയിലെത്തുന്നുണ്ട്. പള്ളിയുറക്കത്തിനിടെ ഭോജരാജാവ് കണ്ട സ്വപ്നമാണ് കഥയുടെ ഇതിവൃത്തം. സോളാര്‍ കേസിന്റെ സമയത്തും ഇതേ കഥാപാത്രങ്ങളെ ഉപയോഗിച്ച് പി.സി ജോര്‍ജ് കഥ എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: