റായ്ര്പൂര്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ മാദ്ധ്യമപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. ബിജാപൂരിലെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ സായി റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ബിജാപൂര്‍ ജില്ലയിലെ ബസഗുഡയിലെ ഒരു മാര്‍ക്കറ്റില്‍ വച്ചാണ് റെഡ്ഡിയെ മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.
കൃത്യത്തിനു ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ ആംബുലന്‍സില്‍ വച്ച് റെഡ്ഡി മരണപ്പെട്ടു. മാവോയിസ്റ്റുകളില്‍ നിന്നും നേരത്തെതന്നെ റെഡ്ഡിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. റെഡ്ഡി പൊലീസിന്രെ ചാരനാണെന്നായിരുന്നു അവരുടെ ആരോപണം.
എന്നാല്‍, റെഡ്ഡിക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2008ല്‍ പ്രത്യേക സുരക്ഷാ നിയമപ്രകാരം പൊലീസ് അദ്ദേഹത്തെ ജയിലിലടച്ചത് വിവാദം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: