അരനാഴിക നിരങ്ങാനാവാത്ത നാമാണ്, ഹനുമാനെപ്പലെ കടല്‍ ചാടിക്കടക്കാന്‍ കൊതിക്കുന്നത്. അതസാദ്ധ്യം. എല്ലാവര്ക്കും യോഗികളാകണം, ധ്യാനിക്കണം! അസാധ്യം. പകല്‍ മുഴുവന്‍ ലോകത്തിലലിഞ്ഞുചേരുക, കര്‍മ്മകാണ്ഡത്തില്‍ കഴിയുക; സന്ധ്യയാകുമ്പോള്‍ ചീറ്റിക്കഴിയുക! അത്രയെളുപ്പമോ അത്? നിങ്ങള്‍ മൂന്നുവട്ടം ചമ്രംപടിഞ്ഞിരുന്ന് ചീറ്റിയതുകൊണ്ട് ഋഷിമാര്‍ പറന്നുവരണമെന്നോ? നേരമ്പോക്കോ? ഇതൊക്കെ വെറും വിഡ്ഡിത്തമാണ്, ആവശ്യം ചീത്തശുദ്ധിയാണ്, ഹൃദയപരിശുദ്ധി. അതു വരുന്നതെങ്ങനെ? ഒന്നാമത്തെ പൂജ വിരാട്പൂജയാണ് – നമ്മുടെ ചുറ്റുമുള്ളവരെ പൂജിക്കല്‍. പൂജിക്കുക – അതാണ് സംസ്കൃതശബ്ദം – അതിനു വേറൊരു പര്യായമില്ല! നമ്മുടെ ഈശ്വരന്മാരാണിവരൊക്കെ – മനുഷ്യരും മൃഗങ്ങളും – പ്രത്യേകിച്ച് നമ്മുടെ നാട്ടുകാര്‍ മത്സരിക്കുകയും തമ്മില്‍ തല്ലുകയും ചെയ്യുന്നതിനുപകരം അവരെയാണ് നാം ആദ്യം പൂജിക്കേണ്ടത്. നമ്മുടെ യാതനകള്‍ അതിഭയങ്കരമായ കര്‍മങ്ങളുടെ ഫലമാണ്; എന്നിട്ടും അത് നമ്മുടെ കണ്ണുകളെ തുറക്കുന്നില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: