കൊച്ചി: ദക്ഷിണ നാവിക കമാണ്ടിന് കിഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 144 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ദക്ഷിണ നാവിക സേന ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ എം.എസ്.പവാര്‍ പാസിങ് ഔട്ട് പരേഡ് പരിശോധിച്ചു. ഓരോ കേഡറ്റുകള്‍ക്കും അവരുടെ ശക്തിയേപ്പറ്റിയും, ദൗര്‍ബല്യത്തെ കുറിച്ചും ആഗ്രഹത്തെ കുറിച്ചും മനസ്സിലാക്കിയിരിക്കണമെന്ന് പവാര്‍ പറഞ്ഞു.
ഐഎന്‍എസ് ടിര്, ഐഎന്‍എസ് ഖരിയല്, ഐഎന്‍എസ് സുജാത, ഐഎന്‍എസ് സുദര്‍ശിനി, ഐഎന്‍എസ് തരംഗിണി, ഇന്ത്യന്‍ തീര സംരക്ഷണ കപ്പലായ വരുണ എന്നീ കപ്പലുകളിലായാണ് കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഏഴിമല നാവിക അക്കാദമിയില്‍ നിന്നും ഫ്ലാഗ് ഷിപ് ബി ടെക് കോഴ്സ് പൂര്‍ത്തിയാക്കിയവരും നാഷണല്‍ ഡിഫന്‍സ് അക്കാദമി ട്രെയിനികളും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസേഴ്സ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ 25 ഓഫീസര്‍മാരുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: