കോതമംഗലം: ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നതിനായി കുരൂര്‍ തോട് ഗതിമാറ്റി ഒഴുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ദോഷം വരാത്ത വികസനമാണ് വേണ്ടതെന്ന് മേഖലാ സെക്രട്ടറി എം.എന്‍.ഗംഗാധരന് യോഗത്തില്‍ പറഞ്ഞു. നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.കെ.ബാബു, കെ.ആര്.രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: