കൊച്ചി : കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം പൂര്‍ണമായും ലഭ്യമാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്തി അനൂപ് ജേക്കബ് പറഞ്ഞു. അനുവദിച്ച ഭക്ഷ്യധാന്യത്തില്‍ 14.7 ലക്ഷം മെട്രിക് ടണ്‍ മാത്രമേ സംസ്ഥാനത്തിന് കൈമാറാനാകൂ എന്ന കേന്ദ്ര പരിധി നീക്കം ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമുള്ള ഗോതമ്പ് വിഹിതവും പൂര്‍ണമായും ലഭ്യമാക്കും. സപ്ലൈകോയുടെ ക്രിസ്മസ്പുതുവത്സര ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിര്‍വഹിയ്ക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മാവേലിസ്റ്റോറുകള്‍ കേന്ദ്രീകരിച്ച് ഗുണഭോക്തൃസമിതികള്‍ രൂപീകരിക്കും.വിലക്കയറ്റത്തിനുള്ള ശാശ്വതപരിഹാരം ഭക്ഷ്യസ്വയംപര്യാപ്തത കൈവരിയ്ക്കലാണെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്നതാണ് സപ്ലൈകോയുടെ വിപണന മേളകള്‍ .13 ഇനം ഭക്ഷ്യവസ്തുക്കള്‍ സബ്സിഡി നിരക്കിലും മറ്റുല്‍പ്പന്നങ്ങള്‍ പൊതുവിപണിയേക്കാള്‍ 50 ശതമാനം വരെ വിലക്കുറവിലും ഇവിടെ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: