തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ ബിജു രാധാകൃഷ്ണനെയും ശാലുമേനോനെയും പ്രതികളാക്കി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടുപേരും ചേര്‍ന്ന് ഒരു കോടി രൂപ തട്ടിയെന്ന കേസിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയും ശാലു രണ്ടാം പ്രതിയും ശാലു മേനോന്റെ അമ്മ കലാദേവി മൂന്നാം പ്രതിയുമാണ്. സരിത.എസ്.നായര്‍ കേസില്‍ സാക്ഷിയാണ്. ഇവരുടെ കമ്പനിയായ സ്വിസ് സോളാര്‍ തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍നിന്ന് പണം തട്ടിയെന്നതാണ് കേസ്.
ബിജുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണു കലാദേവിക്കെതിരെയുള്ള കേസ്. ഈ മാസം 17ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ലെറ്റര്‍ നിര്‍മ്മിച്ച ഡിറ്റിപി സെന്റര്‍ ഉടമ ഉള്‍പ്പെടെ 116 പേരെ സരിതക്കൊപ്പം സാക്ഷികളാക്കിയിട്ടുണ്ട്. തട്ടിയെടുത്ത പണം ശാലുവിന് വീട് നിര്‍മ്മിക്കുന്നതിനും കാര്‍ വാങ്ങുന്നതിനും ഉപയോഗിച്ചുവെന്ന് 240 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: