തിരുവനന്തപുരം: പാലക്കാട്ട് സിപിഎം. സംസ്ഥാന പ്ലീനം നടക്കുന്ന ദിവസം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ സ്ഥാപനമായ സൂര്യാ ഗ്രൂപ്പിന്റെ പരസ്യം വന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.
പാര്‍ട്ടി പ്ലീനത്തിന് വി എം രാധാകൃഷ്ണനില്‍ നിന്ന് സംഭാവന വാങ്ങിയിരുന്നില്ല. വിവാദമുണ്ടാക്കാനാണ് പരസ്യം നല്‍കിയതെന്ന് മനസ്സിലാക്കാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാനും കഴിഞ്ഞില്ല. ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിനാണ് വീഴ്ച സംഭവിച്ചത്. വലതുപക്ഷ ശക്തികള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ വീണുകിട്ടിയ അവസരമായി ഇത്. വിവാദം തെളിയിക്കുന്നത് ഇതാണ്.
പ്ലീനത്തിന് വേണ്ടിവരുന്ന ചെലവിലേക്ക് ഫണ്ട് സമാഹരിച്ചതും മാതൃകാപരമാണ്. പാര്‍ടി അംഗങ്ങള്‍ 100 രൂപ വീതം നല്‍കിയും 25 രൂപ കൂപ്പണ്‍ ഉപയോഗിച്ച് വീടുകളില്‍നിന്ന് സമാഹരിച്ചതും ആയ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്. ഫണ്ട് ശേഖരിക്കുന്നതില്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടിനെ സെക്രട്ടേറിയറ്റ് അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: