കൊല്‍ക്കത്ത: യുവ അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ വിമര്‍ശനത്തിനു വിധേയനായ ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രപതിക്ക് കത്തയച്ചു.
ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്തു നിന്ന് ഗാംഗുലിയെ മാറ്റണമെന്നും കത്തില്‍ മമത ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഗാംഗുലി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയോ അദ്ദേഹം സ്വയം ഒഴിയുകയോ ചെയ്യുമെന്ന് ഉറപ്പായി.
ഗാംഗുലിക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് പാര്‍ട്ടി എംപി കല്യാണ്‍ ബാനര്‍ജിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടില്‍ അഭിഭാഷകയുടെ പേരെടുത്തു പറഞ്ഞിരിക്കുന്നതിനെ സൗഗത റോയ് എം.പി നിശിതമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: