ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പത്ത് ജില്ലകളുള്ള സംസ്ഥാനത്തിനാണ് അംഗീകാരം നല്‍കിയത്. പത്ത് വര്‍ഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടെയും പൊതുതലസ്ഥാനമായി ഹൈദരാബാദ് തുടരും.
ബില്ല് പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെ ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ചാണ് കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്. ഹൈദരാബാദ്, ആദിലാബാദ്, ഖമ്മം, കരിംനഗര്‍, മഹബൂബനഗര്‍,മേഡക്, നല്‍ഗുണ്ട, നിസാമബാദ്, രംഗറെഡ്ഡി, വാറങ്കല്‍ എന്നിങ്ങനെ ആന്ധ്രാപ്രദേശിലെ 10 ജില്ലകളാണ് തെലുങ്കാനയില്‍ ഉണ്ടാകുക. തെലങ്കാന ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കുമെന്ന് നേരത്തെ ബിജെപി അറിയിച്ചിരുന്നു.
അതേസമയം തെലങ്കാനയില്‍ റായല്‍സീമയിലെ രണ്ട് ജില്ലകള്‍ കൂടി ചേര്‍ക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കര്‍ണൂല്‍, അനന്തപൂര്‍ ജില്ലകളാണ് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. തെലുങ്ക് ദേശം പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രക്ഷോഭം ശക്തമാക്കിയ സഹചര്യത്തിലാണ് കേന്ദ്രം തീരുമാനം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: