ശബരിമല : ശബരിമലയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും 10 ദിവസത്തിനകം ഹെല്‍ത്ത് കാര്‍ഡ് നല്‍കും. 400 ലേറെ പേര്‍ക്ക് ഇതിനകം കാര്‍ഡ് നല്കി. ബാക്കിയുള്ളവര്‍ക്ക് വേണ്ടി ആരോഗ്യപരിശോധന നടത്തി കാര്‍ഡ് നല്കാന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്കി.
അപ്പം പ്ലാന്റില്‍ അഗ്നിശമന സംവിധാനം കുറേക്കൂടി ശക്തിപ്പെടുത്തും. കൂടുതല്‍ ശേഷിയുള്ള ഫയര്‍ എക്സിറ്റിംഗ്ഷന്‍ സംവിധാനം ദേവസ്വം ബോര്‍ഡ് സ്ഥാപിക്കും. ശുചീകരണ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ പ്രതിദിന അവലോകനം നടത്താനും പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കൃത്യമായി ശുചീകരണം നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.കുടിവെള്ള കിയോസ്ക്കുകള്‍ കൃത്യമായി വൃത്തിയാക്കുകയും ശുദ്ധിയായി പരിപാലിക്കുകയും ചെയ്യണം. സന്നിധാനത്തും പമ്പയിലും മദ്യം, മയക്കുമരുന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കര്‍ശനമായി തടയാന്റെയ്ഡുകള് കര്‍ശനമാക്കുന്നതിനൊപ്പം പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന കാര്യം തീര്‍ഥാടകരെ അറിയിക്കാന്‍ വ്യാപകമായ പ്രചാരണവും നടത്തും.
പോലീസ് കണ്ട്രോളര് പി എന്‍ ഉണ്ണിരാജന്, ഡെപ്യൂട്ടി കലക്ടര്‍ കെ എസ്. സാവിത്രി, ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മോഹന്‍ ദാസ്, ഡ്യൂട്ടി മജിസ്ട്രേറ്റ് ഇന്ദുകലാധരന്‍, ഡിവൈഎസ് പി ഷാജി സുഗുണന്, ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണറുടെ പ്രതിനിധി ഡി.ബാലചന്ദ്രന്‍പിള്ള, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: