ആലുവ: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനോടനുബന്ധിച്ച് ഭാഷാപരമായി കൂടുതല്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വെണ്മണി കവികളെ സ്മരിച്ചുകൊണ്ടുള്ള ചര്‍ച്ചാ സമ്മേളനം വെണ്മണി ഗ്രാമമായി ശ്രീമൂലനഗരത്ത് 7ന് വൈകിട്ട് 3ന് നടക്കും. ശ്രീമൂലനഗരം വാര്യാട്ടുപുരത്തെ ഷണ്മുഖം ഹാളില്‍ നടക്കുന്ന സമ്മേളനം ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കവി എന്‍.കെ.ദേശം അധ്യക്ഷത വഹിക്കും.
മാതൃഭാഷ വെണ്മണിയുടെ വീക്ഷണം എന്ന വിഷയം പ്രൊഫ. സ്കറിയ സക്കറിയ അവതരിപ്പിക്കും. ഡോ. കൈപ്പിള്ളി കേശവന് നമ്പൂതിരി, സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. എന്‍.അജയകുമാര്‍, ഡോ. കെ.വി.ദിലീപ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് വി.ജി.ശിവദാസിന്റെ വെണ്മണി കവിത ഒരു പഠനം എന്ന കൃതിയുടെ പ്രകാശനം വൈസ് ചാന്‍സലര്‍ നിര്‍വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. ആര്.രവീന്ദ്രന് പിള്ള പുസ്തകം സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: