മൂവാറ്റുപുഴ: പൈനാപ്പിള്‍ കൃഷി ചിക്കുന്‍ഗുനിയ പരത്തുന്ന കൊതുകുണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മൂവാറ്റുപുഴ കാര്‍ഷികോത്സവത്തിന്റെ ഭാഗമായുള്ള ജൈവ പച്ചക്കറി കൃഷി സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി ജോര്‍ജ്. പൈനാപ്പിള്‍ വിളവിന് ഉപയോഗിക്കുന്ന എത്തിഫോണ്‍ പ്രയോഗം ജനിതകമാറ്റം വന്ന കൊതുകിന്റെ സൃഷ്ടിക്ക് ഇടയാക്കുന്നുവെന്ന് കരുതുന്നുവെന്നും ഇതൊഴിവാക്കുന്നതിനുള്ള മരുന്നുകൂടി കണ്ടുപിടിച്ച് ഉപയോഗിക്കണമെന്നും പി.സി ജോര്‍ജ് നിര്‍ദേശിച്ചു. തുടക്കത്തില്‍ പൈനാപ്പിള്‍ കൃഷിയെ എതിര്‍ത്ത താന്‍ പിന്നീട് കര്‍ഷകരുടെ താത്പര്യപ്രകാരം നിലപാട് മാറ്റുകയായിരുന്നു. കര്‍ഷകരുടെ ജീവിത ദുരിതം അറിയാത്ത പട്ടണവാസികളായ ചില കപട ബുദ്ധിജീവികളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ളത്. കസ്തൂരി രംഗന് കള്ളനാണ്. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാണിച്ച പി.സി സിറിയക്കിനെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. നടപ്പിലാക്കാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ചെയര്മാന് ഉമ്മന്‍ വി. ഉമ്മന്‍ തുടരുകയും ചെയ്തു. മൃഗങ്ങളെ മനുഷ്യനുവേണ്ടിയാണ് സൃഷ്ടിച്ചതെന്നും മനുഷ്യനെ മൃഗങ്ങള്ക്കുവേണ്ടിയല്ലെന്നും പി.സി ജോര്‍ജ് വിശദീകരിച്ചു. തെങ്ങിന്റെ കാറ്റുവീഴ്ച ഉള്‍പ്പെടെ ഇതുവരെ പ്രതിവിധി കണ്ടുപിടിക്കാത്ത കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാമാന്യ വിവരം പോലുമില്ല. മാലിന്യ സംസ്കരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് കോടികള്‍ പാഴാക്കുകയാണ്. വീടുകളില്‍ തന്നെ മാലിന്യം സംസ്കരിക്കാനുള്ള പ്രവര്‍ത്തനത്തിന് ശക്തമായ ബോധവത്ക്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൈനാപ്പിള്‍കൃഷി ജനിതകമാറ്റം സംഭവിച്ച കൊതുക് സൃഷ്ടിക്കുമെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ അഭിപ്രായത്തിനെതിരെ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോസഫ് വാഴയ്ക്കന് എംഎല്‍എ രംഗത്തുവന്നു. ജോര്‍ജിന്റെ അഭിപ്രായം വിശ്വസിക്കുന്നില്ലെന്നും എത്തിഫോണ്‍ പൈനാപ്പിള്‍ ഒരേസമയം പാകമാകുന്നതിനുള്ള നിയമം ബാധകമായിട്ടുള്ളത്. കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി നാളികേര ഉത്പാദക സംഘങ്ങളുടെ 130 ഫെഡറേഷനുകള്‍ ചേര്‍ന്നാണ് നാളികേര ഉത്പാദക കമ്പനി രൂപീകരിച്ചിട്ടുള്ളത്. തേങ്ങയില്നിന്ന് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ രൂപീകരിച്ച കമ്പനിയുടെ മുഖ്യഉത്പന്നം നീരയായതിനാല് തടസങ്ങള്‍ നീക്കണമെന്നാണ് പ്രമേയത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കേര കര്‍ഷകനായ ഉതുപ്പ് ചെരപ്പറമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. ആകാശവാണിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ ജോസ് ഉദ്ഘാടനം ചെയ്തു. വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുവേണ്ടിയാണ് തെങ്ങ് കൃഷിയെന്ന മനോഭാവം കേരകര്‍ഷകര്‍ ഉപേക്ഷിക്കണമെന്ന് ടി.കെ ജോസ് പറഞ്ഞു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെപ്പോലെ തെങ്ങ് കൃഷിയുടെ ഒരു ഭാഗം കരിക്കിനും മറ്റ് വ്യവസായ ഉത്പന്നങ്ങള്ക്കുവേണ്ടിയായിരിക്കണം. വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നീര ഉത്പാദനത്തിലേക്ക് കടന്നുവരാത്തത് കൃത്രിമ പാനീയം വില്‍ക്കുമ്പോഴുള്ള ലാഭം ലഭിക്കാത്തതാണ്. ഇത്തരം വ്യവസായങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ കേര കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും ടി.കെ ജോസ് ആവശ്യപ്പെട്ടു. യോഗത്തില്‍ ജോസഫ് വാഴയ്ക്കന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രസാര്‍ഭാരതി അഡീഷണല്‍ ഡയറക്ടര്‍ ടി.കെ സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ആത്മ പ്രോജക്ട് ഡയറക്ടര്‍ എം.എം നീന, ഡോ. അനിതകുമാരി, അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ഷീല പ്രസാദ്, കെ.ജി രാധാകൃഷ്ണന്, കെ.ജി അനില്‍കുമാര്‍, ഒ.പി ബേബി, വി.കെ സജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. എം. തോമസ് മാത്യു മോഡറേറ്ററായിരുന്നു. ഹോര്‍മോണ്‍ മാത്രമാണെന്ന് ജോസഫ് വാഴയ്ക്കന് എംഎല്‍എ പറഞ്ഞു. ഇത് അപകടകാരിയല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പൈനാപ്പിള്‍ കൃഷിക്കെതിരെ പലഘട്ടത്തിലും തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. പൈനാപ്പിള്‍ മിഷന് രൂപീകരിച്ചതും മറ്റും ഈ പ്രതിസന്ധി മറികടക്കാനാണെന്നും ജോസഫ് വാഴയ്ക്കന് എംഎല്‍എ ചൂണ്ടിക്കാണിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ജോളി ജോര്‍ജ്, കെ.ജി രാധാകൃഷ്ണന്, കെ.ജി അനില്‍കുമാര്‍, നിസ ഷാഹുല്‍ ഹമീദ്, ജിജി ബാബു, അസീസ് പാണ്ട്യാരപ്പിള്ളി, സാറാമ്മ ജോണ്‍, സിന്ധു ബെന്നി, കെ.എം കബീര്‍, സുഭാഷ് കടയ്ക്കോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: