നമ്മുടെ നാട്ടുകാരില്‍ വല്ലവരും എഴുന്നേറ്റുനിന്ന് വലിയവനാകാന്‍ ശ്രമിച്ചാല്‍, നാമൊക്കെ ചേര്‍ന്ന് അയാളെ പിടിച്ചമര്‍ത്താന്‍ നോക്കും. ഒരു വൈദേശികന് വന്നു നമ്മെ തൊഴിക്കാന്‍ ഒരുമ്പെട്ടാലോ എല്ലാം ശരിയായി. അതൊക്കെ നമുക്ക് തുലോം പരിചിതമാണ്, അല്ലേ? അടിമകള്‍ വലിയ ഉടമകളാകണം; അതുകൊണ്ട് അടിമത്വം വെടിയുക. അടുത്ത അമ്പത് കൊല്ലക്കാലത്തേക്ക് ഇത്രമാത്രമാകണം മുദ്രാവാക്യം. മഹിതയായ ഭാരതമാതാവ്! ഉണ്മയില്ലാത്ത മറ്റ് ഈശ്വരന്മാരെല്ലാം നമ്മുടെ മനസ്സില്‍നിന്ന് പോയ്മറയട്ടെ! ഉണര്‍ന്നിരിപ്പുള്ള ഒരേ ഒരീശ്വരന്‍ ഇതു മാത്രം, നമ്മുടെ സ്വന്തം വംശം; എവിടെയും അവിടുത്തെ കൈകള്‍, അവിടുത്തെ കാലുകള്‍; എവിടെയും അവിടുത്തെ ചെവികള്‍; അവിടുന്ന് എല്ലാം ആവരണം ചെയ്യുന്നു. മേറ്റെശ്വരന്മാരെല്ലാം ഉറക്കമാണ്, നമ്മുടെ ചുറ്റും കാണുന്ന ഈശ്വരനെ, വിരാടിനെ, ആരാധിക്കാനാകാതെ, ഇല്ലാത്ത മറ്റേതീശ്വരന്മാരുടെ പിന്നാലെയാണ് നാം പോകുക? ഈ ഒരീശ്വരനെ ആരാധിച്ചാല്‍ മേറ്റെശ്വരന്മാരെയെല്ലാം ആരാധിക്കാനും സാധിക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: