മെക്സിക്കൊ സിറ്റി: മെക്സിക്കൊയില്‍ മോഷ്ടിക്കപ്പെട്ട റേഡിയൊ ആക്റ്റീവ് പദാര്‍ഥവുമായി പോയ ട്രക്ക് കണ്ടെത്തി. മെക്സിക്കൊ സിറ്റിക്കു പുറത്തുനിന്നാണ് ട്രക്ക് കണ്ടെത്തിയത്. മോഷ്ടാക്കള്‍ റേഡിയൊ ആക്റ്റിവ് പദാര്‍ഥം സുരക്ഷാ കവചത്തിനുള്ളില്‍ നിന്നു പുറത്തെടുത്തെന്നു സൂചന. ഇവര്‍ക്ക് ഗുരുതരമായ തോതില്‍ അണുവികരണം ഏറ്റിരിക്കാന്‍ സാധ്യതയെന്ന് അധികൃതര്‍. ഒരു മൈല്‍ പ്രദേശത്തിനുള്ളില്‍ റേഡിയൊ വികരണം തോത് വളരെ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്.
ട്രക്കിനുള്ളില്‍ അപകടകരമായ പദാര്‍ഥമാണെന്ന് അറിയാതെയായിരുന്നു മോഷണം. കോബാള്‍ട്ട് 60 എന്ന റേഡിയൊ ആക്റ്റീവ് പദാര്‍ഥമാണ് ട്രക്കിലുള്ളത്. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന പദാര്‍ഥമാണിത്. വടക്കന്‍ മെക്സിക്കൊയിലെ ആശുപത്രിയിലെ ചികിത്സയ്ക്ക് ഉപയോഗിച്ച ശേഷം മാലിന്യം ശേഖരിക്കുന്ന കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു ഇത്. ഇതിന് അതീവ സുരക്ഷാ കവചവും ഒരുക്കിയിരുന്നു. ഗ്യാസ് സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് മോഷണം നടന്നത്. കവചം തുറക്കാനോ കേടുവരുത്താനോ ശ്രമിച്ചാല്‍ വന്‍ ദുരന്തമുണ്ടാകുമെന്ന് ആണവോര്‍ജ ഏജന്‍സി മുന്നറിയപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: