മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്‍തൂക്കം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിപണികള്‍ക്ക് തുണയായി.
വ്യാപാരമാരംഭിച്ച ഉടന്‍ തന്നെ സെന്‍സെക്സ് 400 പോയന്റ് കടന്നാണ് വ്യാപാരം തുടരുന്നത്. രാവിലെ 9.20ന് 419 പോയന്റ് കടന്ന സെ്ന്‍സെക്സ് വീണ്ടും 21,000 പോയന്റ് മറികടന്നു.
128 പോയന്റ് നേട്ടത്തോടെ നിഫ്റ്റി 6289ലാണ് വ്യാപാരം തുടരുന്നത്. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് ഓഹരികളാണ് ഏറ്റവുമധികം നേട്ടം കൊയ്തത്. തുടര്‍ച്ചായായി രണ്ട് ദിവസങ്ങളുടെ ഇടിവിന് ശേഷമാണ് വിപണികള്‍ തിരിച്ച് കയറുന്നത്.
വിപണികള്‍ക്കു പുറമെ രൂപയും നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തില്‍ 61രൂപ 70 പൈസയാണ് ഇന്ന് രാവിലെ രൂപയുടെ മൂല്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: