മൂവാറ്റുപുഴ: മലയോരമേഖലയില്‍ കുടിയേറ്റത്തിന് മുന്‍കൈ എടുത്തത് ക്രൈസ്തവ സമൂഹമാണെന്ന് നിയമസഭാസ്പീക്കല് ജി കാര്ത്തികേയന്പറഞ്ഞു. മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റില്‍ നടക്കുന്നകാര്ഷികോത്സവം 2013 ന്റെ ഭാഗമായി നടന്ന സുഗന്ധ വ്യഞ്ജന സെമിനാര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യം കുരിശുനാട്ടി പള്ളി പണിത് കുടിയേറി തുടര്‍ന്ന് കൃഷിചെയ്ത ക്രൈസ്തവ സമൂഹം കാര്‍ഷികമേഖലയ്ക്ക് വലിയ സംഭാവനകളാണ്നല്കിയതെന്ന് അദ്ദേഹം പറഞ്ഞു. മലകള്‍ നിരത്തി കൃഷിചെയ്തു. തുടര്‍ന്ന് ഇവരുടെ തലമുറകളും ഇത് പിന് തുടര്‍ന്നു. സംസ്ഥാനത്തും ദേശീയതലത്തിലും ആഗോളതലത്തിലും വളരാനുംഎല്ലാ മേഖലകളൂം കീഴടക്കാനും ഇതിലൂടെ സാധിച്ചു. കുടിയേറ്റ ജീവിത പ്രതിസന്ധി മറികടക്കാനും ഇവര്‍ക്ക് കഴിഞ്ഞെന്ന് സ്പീക്കര്‍ കൂട്ടിചേര്‍ത്തു.
ജോസഫ് വാഴക്കന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുനേല്, ജോണ്‍ തെരുവത്ത്, കെ.എം കബീര്‍ കെ ജി അനില്‍കുമാര്‍, ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസ ഷാഹുല്‍, കൃഷി പ്രൊജക്ട് ഡയറക്റ്റര്‍ ബീന ജേക്കബ്, ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: