പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വെടിമറ സ്വദേശി മണലോടി പറമ്പില്‍ മല്ലന് സുധീര്‍ (38) പോലീസിനു മുന്നില്‍ കീഴടങ്ങി. പറവൂര്‍ കേസരി കോളേജിന് സമീപത്ത് താമസിക്കുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് സുധീര്‍ തട്ടിക്കൊണ്ടുപോയത്. 4 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ പറവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും വൈദ്യപരിശോധന നടത്താന്‍ പോലീസ് തയ്യാറായില്ല. കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റു ചെയ്യാതെ തേച്ചുമാച്ചുകളയാന്‍ പോലീസ് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. സൂധീര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയാണ് ബുധനാഴ്ച ഞാറയ്ക്കല്‍ സിഐക്കു മുന്നില്‍ ഹാജരായത്. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: