ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ അപ്പത്തിന് ക്ഷാമം നേരിടാന്‍ സാധ്യത. 75000 കവര്‍ അപ്പം മാത്രമാണ് സ്റ്റോക്കുള്ളത്.ഇതിനെ തുടര്‍ന്ന് 10 കാരകള്കൂടി പുതിതായി സ്ഥാപിക്കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു.
ഇതോടെ 35000 കവര്‍ അപ്പംകൂടി അധികം ഉല്പ്പാദിപ്പിക്കുവാന് കഴിയുമെന്നാണ് കരുതുന്നത്. ഗ്യാസ് കാര 40, ഇലക്ടിക്ക് കാര 48 ,സ്റ്റീമില് 96 കാരകളുമാണ് നിലവില്‍ ഉള്ളത്. ഇപ്പോള്‍ ദിനം പ്രതി 1,25000 കവര്‍ അപ്പം നിര്‍മ്മിക്കുന്നുണ്ട്.തിരക്ക് ഏറുന്നതോടെ കരുതല്‍ ശേഖരത്തില്‍ ഗണ്യമായകുറവ് ഉണ്ടാകും ഇതോടെ അപ്പം വിതരണം പ്രതിസന്ധിയിലാകാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം അപ്പ ക്ഷാമത്തെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന അപ്പത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കുറിയും അപ്പം ഉല്പാദനം വര്‍ദ്ധിപ്പിച്ചില്ലങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന അപ്പത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പെടുത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: