തിരുവനന്തപുരം: കരിമണല്‍ സ്വകാര്യവത്ക്കരണത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഐ.ആര്.ഇ, കെ.എം.എം.എല്‍, ടൈറ്റാനിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ നൂറ് കണക്കിന് തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കരിമണല്‍ അനുബന്ധ പൊതുമേഖലാ വ്യവസായ ശാലകളെ തകര്‍ക്കാന്‍ ചില ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
സ്വകാര്യ മേഖലയിലുള്ള കമ്പനികള്‍ക്കും പൊതുമേഖലാ വ്യവസായ ശാലകള്‍ക്കും കരിമണല്‍ ഉറപ്പു വരുത്തണം. എന്നാല്‍ കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം നിലനിര്‍ത്തണമെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: