തിരുവനന്തപുരം: ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
അന്വേഷണം വൈകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നും ഇത് ജനങ്ങളിലും സംശയമുളവാക്കുമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചെന്നിത്തല വ്യക്തമാക്കുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ അഴിമതി സംബന്ധിച്ച സത്യാവസ്ഥ ജനങ്ങള്‍ അറിയണമെന്നതിനാല്‍ ശക്തവും നീതിയുക്തവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച ചെന്നിത്തല ചക്കിട്ടപ്പാറ സന്ദര്‍ശിക്കും. ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി കഴിഞ്ഞ ദിവസവും ചെന്നിത്തല രംഗത്തെത്തിയിരുന്നു.
യുഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. അന്വേഷണം വൈകിപ്പിക്കുന്ന നടപടി ന്യായീകരിക്കാനാവില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: