ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്കാരങ്ങള്‍ രാജേഷ് ടച്ച്റിവറും ഡോ. സുനിത കൃഷ്ണനും ഏറ്റുവാങ്ങി. സുനിത നിര്‍മ്മിച്ച്, രാജേഷ് സംവിധാനം ചെയ്ത “ന ബംഗാരു തള്ളി’ എന്ന തെലുങ്ക് ചിത്രമാണ് മികച്ച ചിത്രം, സംവിധായകന് എന്നിവയുള്‍പ്പെടെ നാലു പുരസ്കാരങ്ങള്‍ നേടിയത്. ജക്കാര്‍ത്തയിലെ മെര്ക്യൂ യൂണിവേഴ്സിറ്റിയിലായിരുന്നു ചടങ്ങ്.
വിവിധ രാജ്യങ്ങളില്‍നിന്നായി മുന്നൂറോളം സിനിമകള്‍ ചലച്ചിത്രോത്സവത്തിലുണ്ടായിരുന്നു. അമേരിക്കയും ബ്രിട്ടനും ദക്ഷിണ കൊറിയും ഉള്‍പ്പെടെ പത്തുരാജ്യങ്ങളില്നിന്നുള്ള മുപ്പത് എന്‍ട്രികളാണ് അവസാനഘട്ടത്തില്‍ പരിഗണിക്കപ്പെട്ടത്.
മനുഷ്യക്കടത്തിനെതിരെ ഡോ. സുനിതയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വലയും സണ്‍ടച്ച് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച ‘ന ബംഗാരു തള്ളി’യില്‍ സിദ്ദിഖ്, അഞ്ജലി പാട്ടീല്‍(ചക്രവ്യൂഹ ഫെയിം), നീന കുറുപ്പ്, സുനില്‍ കുടവെട്ടൂര്, രത്നശേഖര്‍ റെഡ്ഡി, ലക്ഷ്മി മേനോന്, വാറന്‍ ജോസഫ് തുടങ്ങിയവരാണ് അഭിനയിച്ചത്. ഡോ. സുനിതയുടെ അനുഭവങ്ങളെക്കൂടി ആധാരമാക്കി നിര്‍മ്മിച്ച സിനിമയുടെ പ്രമേയവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതായിരുന്നു.
ഹോളിവുഡിലെ വിഖ്യാതനായ ശന്തനു മൊയിത്ര സംഗീത സംവിധാനം നിര്വ്വഹിച്ചചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ രാമതുളസി(ക്യാമറ), രാജീവ് നായര്‍(ആര്‍ട്ട് ഡയറക്ഷന്‍), ഡോണ്‍ മാക്സ്(എഡിറ്റിംഗ്) തുടങ്ങിയവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: