ഗതകാല സ്മരണയുടെ പ്രൗഢിക്ക് അല്‍പ്പമൊരു ഇടിച്ചില്‍ തട്ടിയിട്ടുണ്ടെങ്കിലും തലയെടുപ്പോടെനില്‍ക്കുന്ന കൊട്ടാരക്കെട്ടുകളുടെ നടുവിലാണ് വലിയ കോയിക്കല്‍ ക്ഷേ ത്രം എന്ന് കരുതപ്പെടുന്നു. ഏതായാലും പന്തളം രാജാവിന്റെ നിത്യതേവാരം (ദേവാരാധന) ഈ ക്ഷേത്രത്തിലായിരുന്നു. പന്തളം രാജവംശത്തില്‍പ്പെട്ട ആരെങ്കിലും മരണപ്പെട്ടാല്‍ വലിയ കോയിക്കല്‍ ക്ഷേത്രം പന്ത്രണ്ടുദിവസം അടച്ചിടുന്ന ആചാരം ഇവിടുത്തെ മാത്രം സവിശേഷാചാരമാണ്. ഒരു കുടുംബക്ഷേത്രം എന്ന അനിഷേധ്യ ബന്ധം ഇതിലൂടെ വെളിവാകുന്നു. ഇപ്പോള്‍ ക്ഷേത്രഭരണം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലാണ്. പ്രതിഷ്ഠയുടെ സ്ഥാനത്ത് സാളഗ്രാമവും ശിവലിംഗവുമാണ് സ്ഥാപിച്ചിരിക്കുന്നത്. വടക്കേക്കൊട്ടാരത്തിലും നാലുകെട്ടില്‍ കൊട്ടാരത്തിലും രണ്ടു തേവാരപ്പുരകള്കൂടിയുണ്ട്. പന്തളം രാജവംശത്തിന്റെ പുരാതനചരിത്രത്തെ സംബന്ധിക്കുന്ന പല പ്രധാനരേഖകളും കാലാകാലങ്ങളായി നഷ്ടപ്പെട്ടുപോയിരിക്കുകയാണ്. നാലുകെട്ടില്‍ കൊട്ടാരത്തിലും വടക്കേക്കൊട്ടാരത്തിലും പുരാതന താളിയോല ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ഗ്രന്ഥങ്ങള്‍ ഗ്രന്ഥാക്ഷരം, തമിഴ്, സംസ്കൃതഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഇവയില്‍ പലതും ഇനിയും പഠനവിധേയമാക്കിയിട്ടില്ല. മറ്റാര്‍ക്കുമില്ലാത്ത അവകാശങ്ങള്‍ ശബരിമലയില്‍ പന്തളം രാജാവിനുണ്ട്. ശബരിമലയിലെ പ്രധാന ഉത്സവദിനങ്ങള്‍ മകരസംക്രമം മുതല്‍ മകരം അഞ്ചിന്റെ ഗുരുതിവരെയുള്ള സന്നാഹങ്ങള്‍ രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടക്കുന്നത്.
വി. സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: