ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനംപരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കോള്ളേണ്ടത് വനംപരിസ്ഥിതി മന്ത്രാലയമാണെന്ന് സമിതി അധ്യക്ഷന്‍ അനില്‍ റസ്ദാന് പറഞ്ഞു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഒരാഴ്ച മുമ്പാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. 17 ഉപാധികളോടെയാണ് തുറമുഖത്തിന് അനുമതി നല്‍കണമെന്ന് സമിതി ശുപാര്‍ശ ചെയ്തത്. തുറമുഖം വന്നാല്‍ മണ്ണൊലിപ്പടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന റിസോര്‍ട്ട് ഉടമകളുടെ വാദഗതികള്‍ സമിതി തള്ളി കളഞ്ഞു.
തുറമുഖ പ്രദേശത്തെ നിയമം ലംഘിച്ചു നിര്‍മ്മിച്ച 31 റിസോര്‍ട്ടുകളില്‍ എട്ടെണ്ണം പൊളിക്കണമെന്നും സംസ്ഥാനം സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് തവണയാണ് വിദഗ്ധ സമിതി പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട് പരിഗണിച്ചത്.
പാരിസ്ഥിതിക അനുമതി ലഭിക്കാതെ തുറമുഖ പ്രദേശത്ത് റോഡ് നിര്‍മ്മിച്ചത് തീരദേശ നിയമലംഘനമാണെന്ന് കാണിച്ച് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സമിതിക്ക് നല്കിയ പരാതിയില്‍ കേരളം വിശദീകരണം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: