പനാജി: ലൈംഗികാരോപണ കേസില്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലുള്ള തെഹല്‍ക്ക് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ സംഭവം നടന്ന ഹോട്ടിലില്‍ എത്തിച്ച് തെളിവെടുത്തു. തെളിവെടുത്ത വേളയിലും ചോദ്യം ചെയ്യലിലും ബലാത്സംഗം ചെയ്തുവെന്ന ആരോപണം തേജ്പാല്‍ നിഷേധിച്ചു. പരസ്പര സമ്മതത്തോടെ നടന്ന ഒരുകാര്യമാണിതെന്നാണ് തേജ്പാല്‍ ആവര്‍ത്തിക്കുന്നത്.
ഹോട്ടലിലെ ലിഫ്റ്റിലും ഹോട്ടല്‍ മുറിയിലും തേജ്പാലുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. നവംബറില്‍ ഗ്രാന്റ് ഹയാത് ഹോട്ടലില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട തിങ്ക് ഫെസ്റ്റിനിടെ തേജ്പാല്‍ ലൈംഗീകമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു തെഹല്കയിലെ ജൂനിയര്‍ പത്രപ്രവര്‍ത്തകയുടെ പരാതി.
അതിനിടെ തേജ്പാല്‍ കഴിയുന്ന ലോക്കപ്പ് മുറിയില്‍ ടേബിള്‍ ഫാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷക കോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: