മുംബൈ: ഈ വര്‍ഷത്തെ എല്‍ ജിയുടെ പീപ്പിള്‍സ് ചോയിസ് അവാര്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ തിരഞ്ഞെടുത്തു. സച്ചിന് ടെന്‍ഡുല്‍ക്കറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ധോണി.
ക്രിക്കറ്റ് താരങ്ങളിലാകട്ടെ ഈ നേട്ടത്തിന് ഉടമയാകുന്ന മൂന്നാമത്തെ താരവും. 2010ലായിരുന്നു സച്ചിന് ഈ അവാര്‍ഡിന് അര്‍ഹനായത്. അതിന് ശേഷം 2011ലും 2012ലും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയായിരുന്നു ഇതിന് അര്‍ഹന്‍.
ഓസ്ട്രേലിയയുടെ മൈക്കിള്‍ ക്ലാര്‍ക്ക്, ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്, ഇന്ത്യയുടെ വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ല്യേഴ്സ് എന്നിവരാണ് അവാര്‍ഡിന് പരിഗണനയിലുണ്ടായിരുന്ന മറ്റു താരങ്ങള്‍.
ദക്ഷിണഫ്രിക്കന്‍ പര്യടനത്തിലായതു കൊണ്ട് ധോണിക്ക് വേണ്ടി ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടീല്‍ അവാര്‍ഡ് ഏറ്റുവാങ്ങും. നവംബര്‍ രണ്ടിന് തുടങ്ങി 23ന് അവസാനിച്ച വോട്ടിംഗില്‍ 188,000 ക്രിക്കറ്റ് ആരാധകരാണ് വോട്ട് രേഖപ്പെടുത്തിയത്.
അനില്‍ കുംബ്ലെ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്. കുംബ്ലയെ കൂടാതെ ന്യൂസിലാന്‍ഡിന്റെ കാതറീന് ക്യാംബല്, ഇംഗ്ലണ്ടിന്റെ അലെക്സ് സ്റ്റിവാര്‍ട്ട്, പാക്കിസ്ഥാന്റെ വഖാര്‍ യുനിസ്, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം പൊള്ളോക്ക് എന്നിവരും സമിതിയില്‍ അംഗങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: