ചോറ്റാനിക്കര: സ്ത്രീകളുടെ മാത്രം കലയെന്ന് അറിയപ്പെടുന്ന തിരുവാതിരകളി പുരുഷന്മാര്ക്കും പഠിക്കാമെന്നും പരിശീലനം നല്കാന് 14നുശേഷം തയ്യാറാണെന്നും തിരുവാതിര നാട്യറാണി മാലതി ജി.മേനോന്. 14ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 3000 വനിതകളുടെ ‘ആതിര കുളിര്‍നില’ എന്ന തിരുവാതിരകളി പരിപാടിയോടനുബന്ധിച്ച് ചോറ്റാനിക്കര തിരുവാതിരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാലതി ടീച്ചര്‍.
ജാതിമത ഭേദമന്യേ അനായാസം പഠിച്ച് കളിക്കാന്‍ സാധിക്കുന്ന തിരുവാതിരകളി കേരളത്തിന്റെ മാത്രമായ കലയാണെന്നും, ടൂറിസം വകുപ്പ് ഇതിന് കൂടുതല്‍ പ്രചരണം നല്‍കേണ്ടതാണെന്നും യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മാലതി ടീച്ചറെ മന്ത്രി അനൂപ് ജേക്കബ് പൊന്നാടയണിയിച്ച് ആദരിച്ചു.
ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏലിയാസ് ജോണ്‍, കെ.കൊച്ചനിയന്, ലത ഭാസി, എം.എല്‍.ഗോപാലന് നായര്‍, എം.എസ്.സജയ്, ഒ.കെ.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. കോ-ഓര്‍ഡിനേറ്റര്‍ സിന്ധു ഗോപിനാഥ് സ്വാഗതവും ഡോ. വസുമതി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: