കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രേഷ്ഠഭാഷാ സന്ദേശയാത്രയുടെ രണ്ടാംഘട്ടം കലൂര്‍ വൈലോപ്പിള്ളി സ്മാരകകേന്ദ്രത്തില്‍ സമാപിച്ചു. സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരന് കെ.എല്‍.മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. ഇ.എന്‍.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വെണ്ണല മോഹന്‍, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, എം.ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ചെറുശ്ശേരി, ഇരയിമ്മന്‍തമ്പി, സി.വി.രാമന്‍പിള്ള, ഉറൂബ്, മഹാകവി കുട്ടമത്ത് ഉള്‍പ്പെടെയുള്ളവരുടെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വരുംതലമുറയ്ക്ക് ഭാഷാഭിമാനവും സാഹിത്യാഭിരുചിയും വളര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും ശ്രേഷ്ഠഭാഷാ സന്ദേശയാത്ര പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി പി.കുഞ്ഞിരാമന് നായരുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച യാത്ര മഹാകവി കുട്ടമത്ത്, ഭാഷാപഠനകേന്ദ്രം, പയ്യാമ്പലം, കെ.കെ.രാഘവന് മാസ്റ്റര്‍ ഭവനം, മാഹിയിലെ കലാഗ്രാമം, ചെറുകാട്, ഇടശ്ശേരി, കടത്തനാട്ട് മാധവിയമ്മ, കേസരി വാരിക, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റക്കാട്, മോയിന്‍കുട്ടി വൈദ്യര് സ്മാരകം, മലയാള സര്‍വകലാശാല, ഇടശ്ശേരി, നാലപ്പാട്ട് തറവാട്, ജോസഫ് മുണ്ടശ്ശേരി സ്മാരകം, തൃശൂര്‍ സാഹിത്യ അക്കാദമി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: