കോട്ടയം: 28-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 4, 5, 6, 7 തീയതികളില്‍ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കണ്ടറി സ്കൂള്‍, സെന്റ് മേരീസ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് എല്‍പി സ്കൂള്‍, സെന്റ് മേരീസ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ നടക്കും.
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 102 ഇനങ്ങളിലും ഹൈസ്കൂള്‍ വിഭാഗത്തില്‍ 87 ഇനങ്ങളിലും യുപി വിഭാഗത്തില്‍ 30 ഇനങ്ങളിലും സംസ്കൃതോത്സവത്തില്‍ 36 ഇനങ്ങളിലും അറബി കലോത്സവത്തില്‍ 22 ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. 13 സബ്ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 297 ഇനങ്ങളിലായി മത്സരിക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ജനറല്‍ കണ്‍വീനറും, മത്സരവേദികളായിട്ടുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ജനപ്രതിനിധികള്‍ ചെയര്മാന്മാരായും അംഗീകൃത അദ്ധ്യാപക സംഘടനാ ഭാരവാഹികള്‍ കണ്‍വീനര്‍മാരായും 13 കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
മത്സരങ്ങളുടെ ഉദ്ഘാടനം 4ന് വൈകിട്ട് 4ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് നിര്‍വ്വഹിക്കും. അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുധാകുര്യന് ആമുഖപ്രഭാഷണം നടത്തും. സ്കൂള്‍ മാനേജര്‍ ഡോ.മാണി പുതിയിടം അനുഗ്രഹ പ്രഭാഷണവും, മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തും. ലോഗോയ്ക്കുള്ള സമ്മാനദാനം തോമസ് ചാഴിക്കാടനും സാം സ്കാരിക ഘോഷയാത്രയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജോര്‍ജ്ജും നിര്‍വ്വഹിക്കും. ഡിഡിഇ ജെസ്സി ജോസഫ് സ്വാഗതവും ഡിഇഒ വത്സമ്മ ജോസഫ് നന്ദിയും പറയും.
സാംസ്കാരിക ഘോഷയാത്ര എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എ.വി.ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. 7ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ സമാപന സമ്മേളനം നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫില്‍സണ്‍ മാത്യൂസ് ആമുഖ പ്രഭാഷണം നടത്തും. സി.എഫ്.തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സാബു മാത്യു ഫലപ്രഖ്യാപനവും ജോയി എബ്രാഹം എംപി സമ്മാനദാനവും നിര്‍വ്വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്ത് സുവനീര്‍ പ്രകാശനം ചെയ്യും. ജനപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: