വളരെ ക്ലേശിച്ചാല്‍ അഹന്തയെ അതിന്റെ ആത്മഹത്യാമുനമ്പുവരെ കൊണ്ടെത്തിക്കാന്‍ സാധകന് കഴിഞ്ഞേക്കാം. എന്നാല്‍ എനിക്ക് ‘ഞാന്‍’ എന്ന പരിമിതിബോധത്തെ ഒരിക്കലും സ്വയം ഉപേക്ഷിക്കാന്‍ കഴിയില്ല. അവിടെ സ്വപ്രയത്നം സാധ്യമേയല്ല. പരിധിക്ക് അക്കരെ നില്ക്കുന്ന ഗുരു കൈ നീട്ടി നമ്മെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ഒന്നാക്കുകയാണവിടെ ചെയ്യുന്നത്. വ്യക്തിഭാവത്തിന്റെ മുട്ടത്തോട് ഗുരു കൊത്തിപ്പൊട്ടിക്കുമ്പോഴേ വ്യാപ്തചൈതന്യത്തിലേക്ക് ശിഷ്യന് ചിറക് വിരിക്കാന്‍ കഴിയൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: