പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലൈംഗികക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കി.
ലൈംഗിക പീഡന കേസുകളില്‍ ഈ പരിശോധന നിര്‍ബന്ധമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച ഗോവ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ തേജ്പാലിനെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലില്‍ വെച്ച് തേജ്പാല്‍ ലൈംഗീകമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് തെഹല്കയിലെ ജൂനിയര്‍ പത്രപ്രവര്‍ത്തക നല്കിയ പരാതി.
കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ശനിയാഴ്ച രാത്രിയാണ് തേജ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തേക്കാണ് തേജ്പാലിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലുകളോട് തേജ്പാല്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. തേജ്പാലിന് വീട്ടില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. ഇന്ന് രാവിലെ ബ്രഡും ചായയും കുടിച്ചു. ലോക്കപ്പില്‍ ഫാന്‍ വേണമെന്ന ആവശ്യവും തേജ്പാല്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: