കിയ: ഉക്രൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. കോടതി വിലക്ക് നിലനില്‍ക്കെ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ ഒപ്പുവക്കാത്തതിനെതിരേയാണ് ഉക്രൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നത്.
വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അംഗരാജ്യങ്ങളിലേക്ക് യാത്രാ ഇളവും ലക്ഷ്യമിട്ടാണ് കരാര്‍. കരാര്‍ ഒപ്പുവക്കാന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് വിസമ്മതിച്ചതോടെയാണ് പ്രതിപക്ഷം സമരത്തിന് ആഹ്വാനം ചെയ്തത്.
പ്രസിഡന്റ് രാജിവക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കരാര്‍ ഒപ്പിട്ടാല്‍ റഷ്യയുമായുള്ള ബന്ധം ഉലയുമെന്നതാണ് ഒപ്പിടാന്‍ വിസമ്മതിച്ചതിന് പ്രസിഡന്റ് നല്കുന്ന വിശദീകരണം. അതേസമയം പ്രതിഷേധം പരിധി വിട്ടാല്‍ കര്‍ശ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: