മുംബൈ: സെലക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും അടങ്ങുന്ന ദക്ഷിണാഫ്രിക്കെതിരെയുള്ള മത്സരങ്ങളില്‍ ഗൗതം ഗംഭീറിന്റെ അഭാവം നിഴലിക്കുമെന്നാണ് ധോണിയുടെ പക്ഷം.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കു വയ്ക്കെവെയാണ് സന്ദീപ് പാട്ടീല്‍ നേതൃത്വം കൊടുക്കുന്ന സെലക്ഷന് കമ്മിറ്റിയെ ധോണി വിമര്‍ശിച്ചത്.
പരമ്പരയില്‍ നിന്നും ഗംഭീറിനെ ഒഴിവാക്കുന്നതിനോട് താല്പര്യമില്ല. ആരാകും മൂന്നാം ഓപ്പണറായി കളത്തിലിറങ്ങുകയെന്ന ചോദ്യത്തിന് ഗംഭീര്‍ തന്നെയെന്ന് ധോണി തറപ്പിച്ചു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: