തേനി: പശ്ചിമഘട്ട മലനിര തുരന്നുള്ള കണികാ പരീക്ഷണത്തിനു പിന്നില്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ.
ആണവച്ചോര്ച്ചയുണ്ടാകുമെന്ന ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് സ്വന്തം രാജ്യത്ത് അമേരിക്ക നിര്‍ത്തിവച്ച പരീക്ഷണമാണ് തമിഴ്നാട്ടിലെ തേനി വേദിയാകുന്നത്.പരിസ്ഥിതിക്കു കനത്ത ആഘാതമേല്‍പ്പിക്കാന്‍ അതീവ സാധ്യതയുള്ളതാണ് കണികാ പരിക്ഷണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ അമേരിക്ക ആണവ കരാറിനോടനുബന്ധിച്ചു ജോര്‍ജ് ബുഷും മന്മോഹന്സിംഗുമാണ് 2005 ല്‍ പദ്ധതിക്കുവേണ്ടി കരാറൊപ്പിട്ടത്.മൂലകണികകളുടെ ഗ്രൂപ്പില്‍പ്പെട്ട ന്യൂട്രിനോ ഉപയോഗിച്ചുള്ള അണുവായുധ പദ്ധതിക്കാണ് അമേരിക്കയിലെ ന്യൂട്രിനോ പരീക്ഷണ ശാലയിലൂടെ നാസ ലക്ഷ്യമിട്ടത്. കണികാ പരീക്ഷണം വന്‍ ആണവച്ചോര്ച്ചയ്ക്കു കാരണമാകുമെന്നതിനാല്‍ അമേരിക്കയില്‍ ന്യൂട്രിനോ നിലയങ്ങള്‍ക്കെതിരേ വന്പ്രക്ഷോഭമുയര്ന്നിരുന്നു.
കണികാ പരീക്ഷണ പദ്ധതിയുമായി സഹകരിക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഫിസിക്സ് വകുപ്പ് തയാറായത് വിദഗ്ധ അഭിപ്രായം തള്ളിയശേഷം.അമേരിക്ക നെവേദയില് നടത്തുന്ന അണുവിസ്ഫോടനങ്ങള്ക്കു ചുക്കാന്‍ പിടിക്കുന്ന ഫെര്‍മി നാഷണല്‍ ആക്സിലറേറ്റര്‍ ലബോറട്ടറിയാണ് തേനിയിലെ ന്യൂട്രിനോ പരീക്ഷണ നിലയനിര്മാണത്തിനു പിന്നില്‍. അമേരിക്കയിലെ തന്നെ നോവ എന്ന നുമി ഓഫ് ആക്സിസ് ന്യൂട്രിനോ അപ്പീയറന്‍സ് എക്സ്പീരിയന്‍സും തേനിയിലെ കണികാപരീക്ഷണത്തില്‍ പങ്കാളിയാണ്.നാസയുമായി കൈകോര്‍ത്താണ് നോവ പ്രവര്‍ത്തിക്കുന്നത്.
നേരത്തേ തമിഴ്നാട്ടിലെ സിങ്കാരയില്‍ ന്യൂട്രിനോ പരീക്ഷണശാല നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് തേനിയിലെ ഗ്രാമത്തിലേക്കു മാറ്റിയത്. ഇന്‍ഡ്യയിലെ ശാസ്ത്രഗവേഷണത്തില്‍ മുന്‍നിരയിലുള്ള ഏഴുസ്ഥാപനങ്ങളും നിരവധി സര്‍വകലാശാലകളും കേന്ദ്ര ആണവോര്‍ജ വകുപ്പും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഫെര്‍മി ലാബുമായി ചേര്‍ന്നുള്ള പരീക്ഷണപദ്ധതിയിലേക്കു കുസാറ്റിലെ ഫിസിക്സ് വകുപ്പിനെ തെരഞ്ഞെടുത്തതിനു പിന്നിലും ദുരൂഹതയുണ്ട്.
കേരളത്തെ ഈരീതിയില്‍ ബാധിക്കുന്ന പദ്ധതിയുമായി സഹകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന വിദഗ്ധ അഭിപ്രായം തള്ളിയശേഷമാണ് കുസാറ്റ് ഈ തീരുമാനമെടുത്തത്. നിലയത്തിനു വേണ്ടി പശ്ചിമഘട്ടത്തിനു നടുവിലൂടെ നിര്‍മിക്കുന്ന പ്രധാനതുരങ്കവും രണ്ട് ഉപതുരങ്കങ്ങളും അവസാനിക്കുന്നത് ഇടുക്കിയിലാണ്. സ്വിറ്റ്സര്‍ലന്‍ഡ് ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹൈഡ്രന്‍ കൊളൈഡറിലാണ് ലോകത്തെ ആദ്യ കണികാ പരീക്ഷണം നടന്നത്.
പ്രകാശത്തോടടുത്ത വേഗത്തില്‍ പ്രോട്ടോണുകളുടെ രണ്ടുബീമുകളെ എതിര്‍ദിശകളില്‍നിന്ന് കൂട്ടിയിടിപ്പിച്ചാണ് ഇവിടെ പരീക്ഷണം നടത്തിയത്. തേനിയിലേക്കു വേണ്ട ഹായ് എനര്‍ജി കണികകള്‍ ചിക്കാഗോയിലെ ഫെര്‍മി നാഷണല്‍ ആക്സിലറേറ്റര്‍ ലബോറട്ടറിയില്‍ നിന്നാണ് അയക്കുക. അത് ഭൂമിയുടെ മാന്റിലിലൂടെയും കോറിലൂടെയും സഞ്ചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: