മൂവാറ്റുപുഴ: വ്യവസായ കാര്‍ഷിക ജില്ലകളായ എറണാകുളത്തെയും ഇടുക്കിയെയും ബന്ധിപ്പിച്ച് സംയോജിത കാര്‍ഷിക വ്യവസായിക വികസന സാധ്യതകള്‍ ആവുന്നതിന് മൂവാറ്റുപുഴ ജില്ല ആവശ്യമാണെന്ന് മന്ത്രി കെ വി തോമസ് പറഞ്ഞു. മൂവാറ്റുപുഴ കാര്‍ഷികോത്സവം 2013 ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും കാര്‍ഷികോത്പന്നങ്ങളുടെ സംസ്കരണ യൂണിറ്റുകള്‍ വേണമെന്നും ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ലോക കമ്പോളങ്ങളില്‍ വില്‍പ്പന നടത്തുവാന്‍ സാധിക്കണം. കൃഷിക്കാരെ ചൂഷണം ചെയ്യുകയാണെന്നും സംഘടിത വിഭാഗക്കാര്‍ ശക്തമായ സമരങ്ങളിലൂടെ അവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്നും എന്നാല്‍ സാധാരണക്കാരായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും ശബ്ദിക്കാന്‍ ഇല്ലെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പോവുകയാണെന്നും മന്ത്രി കെ എം മാണി പറഞ്ഞു.
പവലിയന്റെ ഉദ്ഘാടനം ജലസേചന മന്ത്രി പി. ജെ. ജോസഫ് നിര്‍വ്വഹിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേല്‍, മുനിസിപ്പല്‍ ചെയര്മാന് യു ആര് ബാബു, ജില്ലാ കളക്ടര്‍ പി. ഐ. ഷെയ്ക്ക് പരീത്, മുന്‍ എം എല്‍ എ ജോണി നെല്ലൂര്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കാര്‍ഷിക മേളയ്ക്ക് പുളകം ചാര്‍ത്തി ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര മൂവാറ്റുപുഴ കെ എസ് ആര് ടി സി ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. ഘോഷയാത്രയില്‍ ആയിരകണക്കിന് ജനങ്ങള്‍ പങ്കെടുത്തു. മൂവാറ്റുപുഴയിലെയും സമീപ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ കുടുംബശ്രീ റസിഡന്‍സ് അസോസിയേഷന്, സന്നദ്ധ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. കേരളീയ നാടന്‍ കലാരൂപങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, പരമ്പരാഗത വാദ്യ ഘോഷങ്ങള്‍, സംസ്കാരിക ചിഹ്നങ്ങളും അണിനിരന്നു. കൂടാതെ എന്‍ സി സി, സ്കൗട്ട്, ഗൈഡ്സ്, കാവടി എന്നിവയും പങ്കെടുത്തു. ഘോഷയാത്ര മേള നഗരിയില്‍ എത്തും മുമ്പ് ആരംഭിച്ച മഴ സമ്മേളനം അവസാനിക്കും വരെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: