കൊച്ചി: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.റ്റി.ജയകൃഷ്ണന് മാസ്റ്ററുടെ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് ആവശ്യപ്പെട്ടു.
കെ.റ്റി.ജയകൃഷ്ണന് മാസ്റ്ററുടെ 14-ാം ബലിദാനദിനത്തോടനുബന്ധിച്ച് ബിജെപി എളമക്കര പുന്നയ്ക്കലില് സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍, സെക്രട്ടറി പി.ജി.മനോജ്കുമാര്‍, പുതുക്കലവട്ടം ബാലചന്ദ്രന്, പ്രശാന്ത്കുമാര്‍, ബാബുമാക്കാപറമ്പ്, സി.ആര്.ഗോപിനാഥപ്രഭു, ജീവന്‍ലാല്‍, ടി.ബി.രവി, ഇ.വി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളത്ത് ക്ലോത്ത് ബസാറില്‍ എച്ച്.ദിനേശ്, മാര്‍ക്കറ്റ് റോഡില്‍ ജി.വെങ്കിട്ടേശ്വരക്ഷേണായി, പയ്യമ്പിള്ളി റോഡില്‍ വി.ഉപേന്ദ്രനാഥ പ്രഭു തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. കുന്നുംപുറത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ഷാലിവിനയന്, മണ്ഡലം സെക്രട്ടറി വി.ആര്.രാജേഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയന് തോട്ടുങ്കല്‍, ദേവിദാസന് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
കൊച്ചി: കുന്നുംപുറത്ത് ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാലി വിനയന്, സംസ്ഥാന സമിതി അംഗം പി.എന്‍.ശങ്കരനാരായണന്, മണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍, മണ്ഡലം സെക്രട്ടറിമാരായ യു.ആര്.രാജേഷ്, പി.ജെ.മനോജ് കുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം കണ്‍വീനര്‍ ജയന് തോട്ടുങ്കല്‍, ദേവിദാസ്, ലക്ഷ്മണന്, പ്രശാന്ത് എളമക്കര, ബാബു, കബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കുമ്പളങ്ങി ഇല്ലക്കില്‍ കവലയില്‍ നടന്ന അനുസ്മരണ യോഗം കൊച്ചി മണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.രവീന്ദ്രന്, എന്‍.വി.തിലകന്, ഇ.എം.ജിജന്, സി.ജെ.ജാക്സണ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന അനുസ്മരണയോഗങ്ങളില്‍ കര്‍ഷകമോര്‍ച്ച ജില്ലാ കണ്‍വീനര്‍ പി.ബി.സുജിത്ത്, എന്‍.എല്‍.ജയിംസ്, പി.ഡി.പ്രവീണ്‍, പ്രകാശ് അമരാവതി, വിപിന്‍ പള്ളുരുത്തി, ബാബുഷേണായ്, തുടങ്ങിയനേതാക്കള്‍ സംബന്ധിച്ചു. ദിനാചരണത്തോടനുബന്ധിച്ച് മണ്ഡലത്തിലെ 30 കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.
തൃപ്പൂണിത്തുറ: ബസ്സ്റ്റാന്റ്, സ്റ്റാച്യു ജംഗ്ഷന് എന്നിവിടങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. സംസ്ഥാന കൗണ്‍സി അംഗങ്ങളായ കെ.പി.സുബ്രഹ്മണ്യന് യു.മധുസൂദനന്, മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍, ജനറല്‍ സെക്രട്ടറി കെ.വി.സുനില്‍കുമാര്‍, രാജേഷ്, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
ചോറ്റാനിക്കര: യുവമോര്‍ച്ച ചോറ്റാനിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും പ്രകടനവും നടന്നു. എരുമേലിയില്‍ ജയകൃഷ്ണന് മാസ്റ്ററുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. തുടര്‍ന്ന് ചോറ്റാനിക്കര ക്ഷേത്രനഗരിയിലേക്ക് അനുസ്മരണ പദയാത്രയും നടന്നു. ചോറ്റാനിക്കരയില്‍ പ്രവര്‍ത്തകര്‍ ജയകൃഷ്ണ മാസ്റ്ററുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം യുവമോര്‍ച്ച നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി.സാനുകാന്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്.ഉണ്ണികൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. എന്‍.സജീവ്, കെ.എസ്.മഹേഷ്, സെക്രട്ടറി കെ.കെ.ബാലകൃഷ്ണന്, പി.ആര്.പ്രസാദ്, വി.ബി.അജയന്, പി.ആര്.കുമാരന്, ബിനു എം.ആര്., മഹേഷ് ആക്കല്‍, കെ.എസ്.സുരേഷ് എന്നിവര്‍ അനുസ്മരണ പദയാത്രക്ക് നേതൃത്വം നല്കി.
കൊച്ചി: ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണം യോഗം ബിജെപി ജില്ലാ കമ്മറ്റിയംഗം ഇ.എസ്.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു.
ബിജെപി-യുവമോര്‍ച്ച നേതാക്കളായ അഡ്വ.പി.എസ്.സ്വരാജ്, അഡ്വ.എം.എന്‍.വേദരാജ്, കെ.വിശ്വനാഥന്, എന്‍.വി.സുദീപ്, പി.എസ്.ഏംഗല്‍സ്, ആര്.അരവിന്ദ്, പി.എസ്.സ്വദേശ്, ഗോപാലകൃഷ്ണന്, വിനു കാട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
പറവൂര്‍: യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിര്‍മല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന് കുട്ടി മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് ശിവന്, എം.എന്‍.ബാലചന്ദ്രന്, പി.സി.സന്തോഷ്, ഗിരിജ, വത്സല, വിജയന് വരാപ്പുഴ, ദിലീപ്, അശോകന് തിരുത്തൂര്‍, സുധീര്‍, ഉണ്ണികൃഷ്ണന്, ഷെറിന്, സൂരജ്, കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.
കടവന്ത്ര: ബിജെപി കടവന്ത്ര പനമ്പിള്ളി നഗര്‍ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാജ്യരക്ഷ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മണ്ഡലം സെക്രട്ടറി സി.സതീശന് അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് വെണ്ണല, സുനില്‍ കമ്മട്ടിപ്പാടം എന്നിവര്‍ പങ്കെടുത്തു.
എളംകുളം: എളംകുളം ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയ്സണ്‍ എളങ്കുളം സംസാരിച്ചു. കര്‍ഷകമോര്‍ച്ച മണ്ഡലം കണ്‍വീനര്‍ പി.ആര്.ഓമനക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ഉപമേഖല പ്രസിഡന്റ് എസ്.സുധീര്‍, കെ.ജെ. ജോണ്സണ്, ജോര്‍ജുകുട്ടി എളംകുളം, തമ്പി ഗാന്ധിനഗര്‍ എന്നിവര്‍ പങ്കെടുത്തു.
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സമൂഹമഠം ഹാളില്‍ നടന്ന അനുസ്മരണസമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം.അഭിലാഷ് അധ്യക്ഷത വഹിച്ചു. അഡ്വ. എം.എ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. മുടക്കുഴ പഞ്ചായത്ത് മെമ്പര്‍ കെ.ജി.രാജന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, അഡ്വ. കെ.സി.മുരളീധരന്, സുരേന്ദ്രമേനോന്‍, ടി.ദിനേശ്, മുരളി, എം.കെ.ഷൈരാജ്, എം.ജി.സുജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: